May 5, 2024

തൊട്ടാൽ പൊള്ളും പൊന്നിൻ വില: സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

0
Img 20240411 113401

കൽപ്പറ്റ: സ്വർണ്ണ വിലയിൽ റെക്കോർഡ് വർധനയാണ് ഉണ്ടാകുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് തുടർച്ചയായുള്ള ദിവസങ്ങളിൽ സ്വർണത്തിന് വില വർധിക്കുന്നത്. പത്ത് ദിവസങ്ങളായി സ്വർണത്തിൽ റെക്കോർഡ് നിരക്കുകൾ രേഖപ്പെടുത്താൻ തുടങ്ങിയിട്ട്. ഇന്ന് ഗ്രാമിന് പത്ത് രൂപ വർധിച് 6,620 രൂപയിലും പവന് എൺപത് രൂപ വർധിച്ച് 52,960 രൂപയിലുമാണ് വ്യാപാരം നടന്നുവരുന്നത്.

ഗ്രാമിന് പത്ത് രൂപയും പവന് എൺപത് രൂപയും വർധിച്ച് ഗ്രാമിന് 6,610 രൂപയിലും പവന് 52,880 രൂപയിലുമാണ് ബുധനാഴ്‌ച വ്യാപാരം നടന്നത്. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ പവന് 50,680 രൂപയും, ഗ്രാമിന് 6335 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വ്യാപാര നിരക്ക്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *