November 13, 2026

ഒൻപതാം ക്ലാസ്സിലും സേ പരീക്ഷ: മെയ് പത്തിന് മുൻപായി ഹൈസ്‌കൂളുകളിൽ പരീക്ഷ നടത്തണം

0
Img 20240411 115022
Merin S
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഒൻപതാം ക്ലാസിൽ ‘സേവ് എ ഇയർ’ (സേ) പരീക്ഷയും. ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയിൽ ഏറ്റവും താഴ്ന്ന്‌ ഗ്രേഡ് നേടിയ വിദ്യാർഥികൾക്കാണ് അവധിക്കാലത്ത് വീണ്ടും സേ പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കാൻ അവസരം നൽകുന്നത്. സ്കൂൾ തലത്തിൽ ചോദ്യപ്പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അർഹരായവർക്കു സ്ഥാനക്കയറ്റം നൽകണമെന്നാണു പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദേശം. മെയ് പത്തിന് മുൻപ് ഈ പരീക്ഷ ഹൈസ്‌കൂളുകളിൽ നടത്തണം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *