June 10, 2026

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ സംരക്ഷിത വനമേഖലയിൽ പെട്ട ചെട്ട്യലത്തൂർ കോളനിയിൽ ഇൻ്റെൻസിവ് വോട്ടർ അവയർനസ് പ്രോഗ്രാം നടത്തി

0
Img 20240411 171211
By ന്യൂസ് വയനാട് ബ്യൂറോ

നൂൽപ്പുഴ: ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപ്പ് വയനാടിൻ്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നേതൃത്വത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ സംരക്ഷിത വനമേഖലയിൽ പെട്ട ചെട്ട്യലത്തൂർ കോളനിയിൽ ഇൻ്റെൻസിവ് വോട്ടർ അവയർനസ് പ്രോഗ്രാം നടത്തി. പരിപാടിയുടെ ഭാഗമായി പണിയ, കാട്ടുനായ്ക്ക എന്നീ ആദിവാസ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ സ്വീപ് അംഗം രാജേഷ് കുമാർ വോട്ടിംഗ് യന്ത്രത്തിൽ വോട്ട് ചെയ്യുന്നത് പരിചയപ്പെടുത്തുകയും വോട്ട് ചെയ്യുന്നതിന്റെ ആവശ്യകതയെപറ്റി ബോധവൽക്കരണവും നടത്തി.

സ്വീപ്പ് അംഗം ഹാരിസ് നെന്മേനി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ജനങ്ങളുടെ വോട്ട് ചെയ്യുന്നതിനുള്ള സന്നദ്ധത ഉറപ്പുവരുത്തുകയും ചെയ്തു. സ്വീപ് അസിസ്റ്റൻറ് ഡൽന, ബിപിൻ, കീർത്തി, റസൽ, ഫൈസൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *