June 15, 2026

കെ സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ പാപ്പരത്വം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ

0
20240411 181658
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: വയനാടൻ ജനത നേരിടുന്ന യഥാർത്ഥ വിഷയങ്ങൾ കാണാതെ സുൽത്താൻബത്തേരിയുടെ പേര് മാറ്റണമെന്ന വയനാട് പാർലമെൻറ് സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ പ്രസ്താവന മതസൗഹാർദം തകർക്കുന്നതും സാമുദായിക അസഹിഷ്ണുത വളർത്തുന്നതിനും വയനാടിന്റെ കാതലായ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്നതിനും ആണ്.

 

കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി മത്സരരംഗത്ത് വരുമ്പോൾ ഇവിടത്തെ സാധാരണക്കാരായ കർഷകർ നേരിടുന്ന വില തകർച്ചയും, രൂക്ഷമായ വരൾച്ചയും, വന്യമൃഗ ശല്യം മുതലായവയും, രാത്രിയാത്ര നിരോധനം വയനാട് ചുരത്തിലെ യാത്രാക്ലേശം മെഡിക്കൽ കോളേജ് തുടങ്ങിയ കേന്ദ്രസർക്കാർ ഇടപെടേണ്ട യഥാർത്ഥ വിഷയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടുന്നതിനുള്ള മനപ്പൂർവമായ ശ്രമമാണ്. ഇത്തരം വിവാദ പ്രസ്താവനകൾ പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ജനകീയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്നും ഐ.സി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *