July 8, 2026

രാഹുലിനായി നേതാക്കളെല്ലാം ബൂത്തിലേക്ക്: പ്രചരണപരിപാടിക്ക് കല്‍പ്പറ്റയില്‍ തുടക്കമായി

0
Img 20240411 203809
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ വിജയത്തിനായി നേതാക്കളെല്ലാം സ്വന്തം ബൂത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഭവനസന്ദര്‍ശനം നടത്തുന്ന പ്രചരണ ക്യാംപയിന് തുടക്കമായി. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് വോട്ടുള്ള കല്‍പ്പറ്റ നഗരസഭയിലെ 94ാം ബൂത്തിലായിരുന്നു വ്യാഴാഴ്ച ഭവനസന്ദര്‍ശനം നടത്തിയത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഭവനസന്ദര്‍ശനം ഉച്ചക്ക് 12 മണി വരെ നീണ്ടു.

ബൂത്തിലെ നാല്‍പതോളം വീടുകളിലാണ് പ്രചരണം നടത്തിയത്. വീടുകളിലെത്തിയ എം എല്‍ എ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പത്രിക കുടുംബാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. കല്‍പ്പറ്റ മുന്‍സിപ്പല്‍ യു ഡി എഫ് ചെയര്‍മാന്‍ മുസ്തഫ നമ്പോത്ത്, കണ്‍വീനര്‍ ഗിരീഷ് കല്‍പ്പറ്റ, കൗണ്‍സിലര്‍മാരായ കെ അജിത, കെ കുഞ്ഞൂട്ടി, വി നൗഷാദ്, ഷൈജല്‍, അലി അക്ബര്‍, സാലി റാട്ടക്കൊല്ലി തുടങ്ങിയവര്‍ എം എല്‍ എക്കൊപ്പം ഭവനസന്ദര്‍ശനം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *