November 12, 2026

ജില്ലയിൽ ഇ.എസ്.ഐ ആശുപത്രി അനുവദിക്കണമെന്ന് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ

0
IMG-20261112-WA0177
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ജില്ലയിൽ ഇ.എസ്.ഐ ആശുപത്രി അനുവദിക്കണമെന്ന് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ ജനറൽ കൗൺസിൽ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. കൗൺസിലിൽ ഫെഡറേഷന്റെ വയനാട് ജില്ലാ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പി.കെ. കുഞ്ഞുമൊയ്തീൻ (പ്രസിഡന്റ്), ആർ. രാജൻ, ജോണി നന്നാട്ട്, എം.എൻ. കൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), ഷിജി ദേവസ്യ (ജനറൽ സെക്രട്ടറി), മജീദ് കറുവ, വി.കെ. ശാന്ത, പി.വി. പത്രോസ് (സെക്രട്ടറിമാർ), എ.വി. മുഹമ്മദലി (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *