May 26, 2026

പാക്കം വനത്തിനുളളിൽ തീപിടുത്തം: അഗ്നിരക്ഷാസേനയുടെ സമയോജിത ഇടപെടൽ; വൻ അഗ്നിബാധ ഒഴിവാക്കി 

0
Img 20240414 211108
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വൻ അഗ്നിബാധയാകുമായിരുന്ന കാട്ടുതീ മാനന്തവാടി അഗ്നിരക്ഷാസേന സമയോചിത ഇടപെടലിലൂടെ നിയന്ത്രിച്ചു. ഇന്നുച്ചകഴിഞ്ഞ് മൂന്നരയോടെയാണ് നരിവയൽ പാക്കം ഭാഗത്ത് വനത്തിൽ തീപടർന്നത്. പരിസരവാസിയായ രാധ ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. സ്‌ഥലത്തെത്തിയ അഗ്നിരക്ഷാസേന വേഗത്തിൽ തീയണച്ചു. അതേസമയം വള്ളിയൂർക്കാവ് കണ്ണിവലിൽ തോട്ടത്തിലെ അടിക്കാടുകൾക്കും തീപിടിച്ചു. കുഴിക്കണ്ടത്തിൽ ജോയി, ഉള്ളോപ്പിള്ളിൽ ബെന്നി, പതാലിൽ സന്തോഷ് എന്നിവരുടെ തോട്ടത്തിലാണ് തീപടർന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *