April 30, 2024

സ്കൂളുകളിൽ കളിസ്ഥലമില്ലേ എന്നാൽ ഇനി പ്രവർത്തിക്കണ്ട: ഹൈകോടതി

0
Img 20240414 Wa0279

കൊച്ചി: കളിസ്ഥലം വിദ്യാലയങ്ങളിൽ അവിഭാജ്യ ഘടകമാണ്. കളിസ്ഥലം ഇല്ലെങ്കിൽ വിദ്യാലയങ്ങൾ അടച്ചുപൂട്ടണം എന്ന് ഹൈകോടതി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ തേവായൂർ സർക്കാർ എൽ പി സ്കൂൾ ഗ്രൗണ്ടിൽ വാട്ടർ ടാങ്ക് നിർമ്മിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ചോദ്യം ചെയത് പി.ടി.എയുടെ ഹർജിയിലാണ് കോടതിയുടെ സുപ്രദാന വിധി.

പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക് കളിസ്ഥലം അനിവാര്യമാണെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. എത്ര വിസ്തീർണമാണ് സ്കൂൾ മൈതാനത്തിന് വേണ്ടതെന്ന് കേരള വിദ്യാഭ്യാസ ചട്ടത്തിൽ പ്രത്യേകം പരാമർശിക്കണമെന്നും കോടതി നിരീക്ഷിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *