May 7, 2026

പുളിഞ്ഞാൽ, തേട്ടോളിപ്പടി റോഡ് പ്രവൃത്തി: എം എൽ എ സ്ഥലം സന്ദർശിച്ചു

0
Img 20240415 095639
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട പുളിഞ്ഞാൽ തൊട്ടോളിപ്പടി റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ വോട്ട് ബഹിഷ്കരണം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ടി.സിദ്ദീഖ് എംഎൽഎ സ്ഥലം സന്ദർശിച്ചു. റോഡിൻ്റെ ശോചനീയാവസ്ഥ നേരിൽ കണ്ട് ബോധ്യപ്പെട്ട അദ്ദേഹം വയനാട് ജില്ലാ കലക്‌ടർ, റോഡ് കോൺട്രാക്ടർ, ജലജീവൻ മിഷൻ ഉദ്യോഗസ്ഥർ, എന്നിവരെ ഫോണിൽ വിളിച്ചു സംസാരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അവശേഷിക്കുന്ന പ്രവൃത്തികൾ രണ്ടാഴ്ചക്കുള്ളിൽ തീർക്കുമെന്ന് ജല ജീവൻ മിഷൻ അധികൃതർ അറിയിച്ചതായി എംഎൽഎ ജനങ്ങൾക്ക് ഉറപ്പ് നൽകി.

അതിനോടൊപ്പം തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കലക്‌ടറുടെ നേതൃത്വത്തിൽ റോഡുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വയനാട് എംപിയുടെ ശുപാർശയോടെ യോഗം ചേരാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിൽ വോട്ട് ബഹിഷ്കരണം ആവശ്യമില്ല. റോഡിന്റെ പ്രവൃത്തികൾ പൂർത്തിയാകുന്നത് വരെ എല്ലാ സഹായ സഹകരണത്തോടും കൂടെ മുൻപന്തിയിൽ തന്നെ വയനാട് ജില്ലാ പഞ്ചായത്തും, എം എൽ എ യും ഉണ്ടാകുമെന്ന് ടി. സിദ്ദീഖ് എംഎൽഎ ഉറപ്പ് നൽകിയതായി നാട്ടുകാർ പ്രതികരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *