May 1, 2026

ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ മോചിപ്പിക്കണം; രാഹുൽ ഗാന്ധി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

0
Img 20240415 213234
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഇറാൻ പിടിച്ചെടുത്ത എം.എസ്.സി ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ  സുരക്ഷിതമായി മോചിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഹുൽഗാന്ധി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർക്ക് കത്തയച്ചു. സംഭവത്തിൽ ആശങ്കയറിയിച്ച രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിലെ പി.വി ധനേഷ് ഉൾപ്പെടെയുള്ള കപ്പലിലെ 17 ജീവനക്കാരെയും സുരക്ഷിതമായി തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സമാധാന ശ്രമങ്ങൾ നടത്താനുള്ള ധാർമിക ഉത്തരവാദിത്വം ഇന്ത്യയ്ക്കുണ്ട്.

പശ്ചിമേഷ്യയിൽ വർധിച്ചു വരുന്ന സംഘർഷങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇറാൻ കപ്പൽ പിടിച്ചെടുത്തത് ജിയോ പൊളിറ്റിക്കൽ രംഗത്ത് പെട്ടെന്നുണ്ടാകുന്ന നടപടികൾ മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോലെ താനും നാവികരുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കത്തിൽ സൂചിപ്പിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *