April 30, 2024

മാനന്തവാടി രൂപത രാഹുൽ ഗാന്ധിക്ക് മുന്നിൽ സമർപ്പിച്ച നിവേദനത്തിൻ്റെ ഉള്ളടക്കം ന്യൂസ് വയനാടിന് ലഭിച്ചു

0
Img 20240415 211347vy65bkf

മാനന്തവാടി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധി എം.പി മാനന്തവാടി ബിഷപ്പ്ഹൗസിലെത്തി മെത്രാൻന്മാരുമായി കൂടികാഴ്ച നടത്തി. നിവേദനം സമർപ്പിച്ചു.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാടിൻ്റെ ആവശ്യങ്ങളും മുൻഗണനാ വിഷയങ്ങളും, പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാനും പ്രദേശത്തിൻ്റെ പുരോഗതിക്കായി തിരഞ്ഞെടുപ്പ് അജണ്ടയിൽ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി നൽകാനും രൂപത നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.

പ്രധാനമായും 10 നിരീക്ഷണങ്ങൾ അടങ്ങുന്നതാണ് നിവേദനം. 15 വർഷം മുമ്പ് വയനാട് ലോക്സഭാ മണ്ഡലം രൂപീകൃതമായപ്പോൾ ജനങ്ങൾ വലിയ പ്രതീക്ഷയിലായിരുന്നു. മറ്റ് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉയർത്തിക്കാട്ടാവുന്ന ഒരു കേന്ദ്ര പദ്ധതിയില്ലാത്ത മണ്ഡലമായി വയനാട് ഇന്നും തുടരുന്നു എന്ന സുപ്രധാന നിരീക്ഷണം നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

 വയനാടൻ ജനത ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വന്യമൃഗങ്ങളുടെ ആക്രമണം എന്ന സുപ്രധാന വിഷയവും നിവേദനത്തിൻ്റെ ഭാഗമായി ചൂണ്ടികാണിക്കുന്നു.

വയനാട്ടിൽ ശ്രദ്ധേയമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തൊഴിൽ സംരംഭങ്ങളുടെയും അഭാവം ഉണ്ട്. ഈ തിരഞ്ഞെടുപ്പിലെ പാർട്ടികളുടെ പ്രകടനപത്രികകൾ മണ്ഡലത്തിനുള്ളിൽ യുവാക്കളെ നിലനിർത്തുന്നതിന് ആവശ്യമായ നടപടികളെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെടുന്നതും, ഇത് വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും വേണ്ടി കുടിയേറുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതിലേക്ക് നയിക്കുന്നു ,എന്ന പ്രധാന വിഷയവും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വയനാടിൻ്റെ സർക്കാർ മെഡിക്കൽ കോളേജിൻ്റെ സാധ്യത ഒരു ബോർഡിൽ മാത്രം ഒതുങ്ങുന്നു,

വയനാട്ടിൽ നിന്ന് മറ്റ് ജില്ലകളിലേക്കുള്ള ബദൽ ഗതാഗത മാർഗങ്ങൾ, ദേശീയപാതയുടെ ഭാഗമായിട്ടും വയനാടിനെ സർക്കാർ അവഗണിച്ചു. ജില്ലയിലെ ചുരം വീതികൂട്ടുന്നതിലും വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും;

റെയിൽവേ കണക്ടിവിറ്റി, പരിഹരിക്കപ്പെടാത്ത രാത്രിയാത്രാനിരോധനം, വൈദ്യുതി, പൊതുഗതാഗതം, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും നിവേദനത്തിൽ കൃത്യമായി സൂചിപ്പിച്ചിരിക്കുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *