June 10, 2026

പ്രശസ്ത സംഗീതഞ്ജൻ കെജി ജയൻ (90) അന്തരിച്ചു

0
Img 20240416 Wa0023
By ന്യൂസ് വയനാട് ബ്യൂറോ

 

കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ കെ.ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃക്കരിപ്പൂരിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രശസ്ത നടന്‍ മനോജ് കെ.ജയന്‍ മകനാണ്. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങളും ഭക്തി ഗാനങ്ങൾക്കും അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. 2019 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

 

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു അദ്ദേഹത്തിന്റെ നവതി ആഘോഷിച്ചത്. നടൻ ജോസ് പ്രകാശ് കെജി ജയൻ കെജി വിജയൻ ഇരട്ട സഹോദരങ്ങളുടെ പേര് ചുരുക്കി ജയവിജയ എന്നാക്കിയിരുന്നു. ഗാനങ്ങളിലൂടെ ജന ഹൃദയങ്ങളിൽ അലയടിച്ചു. പത്മശ്രീക്ക് പുറമെ കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം, ഹരിവരാസനം അവാർഡ് എന്നിവ നേടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *