June 10, 2026

വേനൽ മഴ: അറിയിപ്പുകളുമായി എംവിഡി

0
Img 20240416 Wa0074
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം: കേരളത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന വേനൽ മഴയോട് ബന്ധപ്പെട്ട് എംവിഡി അറിയിപ്പുകളുമായി രംഗത്തെത്തി. അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ നിന്നും രക്ഷപ്പെടാൻ ഇരുചക്രവാഹന യാത്രക്കാർ മഴക്കോട്ടിനു പകരം കുട പിടിക്കുന്ന രംഗങ്ങൾ റോഡിൽ കാണുന്നു. ഓടുന്ന ഇരുചക്രവാഹനങ്ങളിൽ ഇരുന്ന് കുട നിവർത്തി ഉപയോഗിക്കുന്നത് പാരചൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാം എന്ന് എംവിഡി അറിയിച്ചു.

ഇരുചക്രവാഹന യാത്ര ഏറ്റവും അപകടം പിടിച്ച ഒന്നാണ്. മനുഷ്യശരീരവും യന്ത്രശരീരവും ഒന്നായി മുന്നോട്ടു നീങ്ങേണ്ട പ്രവർത്തിയാണ് ഇരുചക്ര വാഹനം ഡ്രൈവിംഗ്. അതിനാൽ തന്നെ ഇരുചക്രവാഹന യാത്ര ഏറ്റവും ശ്രദ്ധ വേണ്ട ഒന്നാണെന്നും എംവിഡി വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *