May 1, 2026

ശ്രീ പ്രണവം യോഗ വിദ്യാപീഠ വാർഷികം ഏപ്രിൽ 17 ന് 

0
Img 20240416 191840
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ പ്രണവം യോഗ വിദ്യാപീഠം 12-ാം വാർഷികം ഏപ്രിൽ 17 ന് നടക്കും. ലിറ്റിൽ ഫ്ളവർ യു.പി. സ്കൂളിൽ വെച്ച് ആയിരിക്കും വാർഷികം നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആഘോഷത്തോടനുബന്ധിച്ച് സർട്ടിഫിക്കറ്റ് വിതരണം, വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കൽ ഇ -മാഗസിൻ സ്വിച്ച്ഓൺ കർമ്മം മാജിക്ക് ഷോ എന്നിവ ഉണ്ടാകും. ആഘോഷ പരിപാടികൾ റിട്ടയേർഡ് പോലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്യും. വിദ്യാപീഠം അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളും ശാന്തിരാജ് ടീം അവരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കുമെന്നും സംഘാടകർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ക്രിസ്റ്റി പോൾ, യോഗാചാര്യൻ പ്രവീൺ ടി.രാജൻ, എ.വി. അനീഷ്, കെ. മോഹനൻ, വി.പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *