June 10, 2026

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 11 വർഷങ്ങൾക്ക് ശേഷം കോട്ടയത്ത് നിന്ന് പിടികൂടി

0
20240416 215155
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോടതി നടപടിക്രമങ്ങളിൽ സഹകരിക്കാതെ മുങ്ങി നടന്ന കണ്ണൂർ കരിക്കോട്ടക്കരി, പയ്യമ്പള്ളിൽ വീട്ടിൽ ജേക്കബ് എന്ന പി. ബെന്നി(55)യെയാണ് കോട്ടയത്തു വച്ച് തിങ്കളാഴ്ച വെള്ളമുണ്ട പോലീസ് പിടികൂടിയത്. 2013-ൽ വഞ്ചനാ കുറ്റത്തിനും, മദ്യലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും രണ്ടു കേസുകളിൽ ജാമ്യമെടുത്ത ഇയാൾ കോടതി നടപടികൾക്ക് ഹാജരാക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, ഷമീർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *