September 24, 2026

യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവം ; രണ്ടു പേർ റിമാൻഡിൽ 

0
20240416 215831
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: യുവാവിനെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ച കേസിൽ വൈത്തിരി സ്വദേശികളായ കോടങ്ങോയിപ്പറമ്പിൽ വീട്ടിൽ മിസ്ഫർ (30), പൂളാടൻ വീട്ടിൽ പി. ഫഹദ് (21) എന്നിവരെ കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

 

ഹരിതഗിരി ബാറിൽ ബിയർ കുപ്പി മാറിയെടുത്തതിനെ തുടർന്ന് യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കാവുമന്ദം സ്വദേശിയായ യുവാവിന്റെ കഴുത്തിനും വാരിയെല്ലിനും കുത്തേറ്റ് ഗുരുതര പരിക്കേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *