May 17, 2026

കേരള പോലീസിന്റെ ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ഇന്ന് 

0
Img 20240417 Wa0024
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ഇന്ന് നടക്കും.

തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിന് ഏപ്രില്‍ 17 ന് വൈകിട്ട് ആറുമണിക്ക്, സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഐ ജിയുടെ ചുമതല വഹിക്കുന്ന ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷ് നേതൃത്വം നൽകും.

സൈബര്‍ ഡിവിഷനിലെ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ ക്ലാസ് നയിക്കും. പോലീസിലെയും വിവിധ ബാങ്കുകളിലെയും മുതിർന്ന ഓഫീസർമാരും സൈബർ വിദഗ്ധരും പങ്കെടുക്കും. കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ ക്ലാസ് തത്സമയം കാണാം.

മറ്റു ജില്ലകളിലെ ബാങ്കിങ് ഉപഭോക്താക്കള്‍ക്കായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *