May 17, 2026

വയനാട്ടിൽ എത്തിയ രേവന്ത് റെഡ്ഡിക്ക് സ്വീകരണം നൽകി

0
Img 20240417 181539
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വയനാട്ടിൽ എത്തിയ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ജില്ലാ കോൺഗസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ എസ്കെഎംജെഎച്ച്എസ് ഹെലിപാഡിൽ സ്വീകരണം നൽകി. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു.

റ്റി.സിദ്ദിഖ് എംഎൽഎ കെ.എൽ പൗലോസ്, പി.പി അലി, റ്റി.ജെ ഐസക്ക്, റസാഖ് കൽപ്പറ്റ, ബിനു തോമസ്, ഗൗതം ഗോകുൽ ദാസ്, എം.പി. നവാസ്, ഹർഷൽ കോന്നാടൻ എന്നിവർ ഷാൾ അണിയിച്ചു. കോട്ടത്തറ, മേപ്പാടി, മാനന്തവാടി, എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കുത്ത ശേഷം രാവിലെ അദ്ദേഹം തിരിച്ചു പോകും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *