April 30, 2024

സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ നടത്തി

0
Img 20240417 181751

കൽപ്പറ്റ: വൈദ്യുതി മേഖലയെ പൊതുമേഖലയിൽ സംരക്ഷിക്കുക എന്ന വിഷയം മുൻനിർത്തി വൈദ്യുതി ജീവനക്കാരുടെ വിവിധ സംഘടനകൾ കൽപ്പറ്റയിൽ കൺവെൻഷൻ സംഘടിപ്പിച്ചു. പൊതുമേഖലയിലെ വൈദ്യുതി മേഖല സ്വകാര്യവത്ക്കരിക്കാനുള്ള നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും, സ്വകാര്യവത്കരണത്തിൻ്റെ വക്താക്കൾക്ക് എതിരെ ഈ ലോക്‌സഭാ ഇലക്ഷനിൽ ജനവിധി രേഖപ്പെടുത്തണം എന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ട്രഷറർ പി.ഗഗാറിൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് മൂർത്തി അധ്യക്ഷത വഹിച്ചു. ശ്രീനിവാസൻ വി സ്വാഗതവും എൻ. ആർ. ജിജീഷ് നന്ദിയും രേഖപ്പെടുത്തി വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ദിലീപ് കെ.പി, ഉഷ.ടി.എ, അനിൽ കെ. എന്നിവരും സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *