June 15, 2026

കെ. സുരേന്ദ്രന് ഹൃദ്യമായ സ്വീകരണമൊരുക്കി അഹമ്മദീയ ജമാ അത്ത്

0
Img 20240417 201113
By ന്യൂസ് വയനാട് ബ്യൂറോ

വണ്ടൂർ: വയനാട് ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് ഹൃദ്യമായ സ്വീകരണം നൽകി വാണിയമ്പലത്തെ അഹമ്മദീയ ജമാ അത്ത്. രാവിലെ 12 മണിയോടെയാണ് സ്ഥാനാർത്ഥി അഹമ്മദീയ ജമാ അത്തിന് കീഴിലുള്ള മസ്ജിദ് ഫസൽ സന്ദർശിച്ചത്.

അഹമ്മദീയ ജമാ അത്ത് ജില്ലാ പ്രസിഡൻ്റ് ടി.കെ അമീർ അലി,ജില്ലാ മിഷിനറി ഇൻ ചാർജ്ജ് ഷബീൽ അഹമ്മദ്, വാണിയമ്പലം മസ്ജിദ് പ്രസിഡൻറ് പി.കെ. മുഹമ്മദ് ഷരീഫ് എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഭാരതീയ സംസ്കാരവും, ബഹുസ്വരതയും ചേർത്ത് പിടിക്കുന്നവരാണ് അഹമ്മദീയ വിഭാഗമെന്ന് സ്ഥാനാർത്ഥി പറഞ്ഞു. ന്യൂന പക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി.

മുസ്ലീം സ്ത്രീകളുടെ ജീവിത പുരോഗതിക്കായി സർക്കാർ എല്ലാ ഇടപെടലും നടത്തി. മുത്തലാക്ക് നിർത്തലാക്കിയതും, വനിതകൾക്ക് സ്വത്തവകാശം ഉറപ്പുവരുത്തിയതുമെല്ലാം മോദി സർക്കാരിൻ്റെ സ്വീകാര്യത വർധിപ്പിച്ചു.ന്യൂന പക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വർധിപ്പിച്ചു. വിവാഹ പ്രായം ഉയർത്തുക വഴി പെൺകുട്ടികൾക്ക് പഠനത്തിനും ,ജോലിക്കും അവസരമൊരുക്കിയതായും സ്ഥാനാർത്ഥി വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *