May 7, 2026

ജൈവപച്ചക്കറി കൃഷിയിൽ മികച്ച വിളവുമായി കാരാട്ട് കുന്ന് മഹല്ല്

0
Img 20240419 114958
By ന്യൂസ് വയനാട് ബ്യൂറോ

കെല്ലൂർ: മഹല്ലിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും മഹല്ല് നിവാസികൾക്ക് വിഷരഹിത പച്ചക്കറി നൽകുന്നതിൻ്റെയും ഭാഗമായി കാരാട്ട് കുന്ന് മഹല്ല് പരിസരത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷിയിൽ മികച്ച വിളവ് ലഭിച്ചു. യുവകർഷകരായ ബഷീർ.ഇ, അബ്ദു‌റഹ്‌മാൻ.കെ, മുസ്‌തഫ, നൗഷാദ്.ഇ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്ത്. ജൈവകൃഷിയിൽ താൽപ്പര്യമുള്ളവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ഇവർ നൽകിവരുന്നു. ഈ സംരംഭത്തിന് നേതൃത്വം നൽകുന്നവരെ മഹല്ല് കമ്മിറ്റി അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *