May 17, 2026

ഇടവക തിരുനാൾ ഏപ്രിൽ 20,21 തീയതികളിൽ

0
Img 20240420 102556
By ന്യൂസ് വയനാട് ബ്യൂറോ

ഉപ്പട്ടി: ബത്തേരി ഭദ്രാസനം ഉപ്പട്ടി സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയ ഇടവക തിരുനാൾ ഇന്നും, നാളെയും വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് വികാരി ഫാ ജോർജ് കാലായിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും.

ബത്തേരി ഭദ്രാസന അധ്യക്ഷൻ ഡോ ജോസഫ് മാർ തോമസ് തിരുമേനിയുടെ കാർമ്മകത്വത്തിൽ ആഘോഷമായ കുർബാനയും തിരുന്നാൾ റാസയും നടക്കും. തുടർന്ന് പ്രദക്ഷിണം, ആകാശ വിസ്‌മയം എന്നിവ നടക്കും. നാളെ രാവിലെ നടക്കുന്ന ആഘോഷമായ കുർബാനയ്ക്ക് ഡോ. ഫിലിപ്പ് പുലിപ്ര (യുഎസ്എ) കാമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് ലേലം, സ്നേഹവിരുന്ന്, വൈകുന്നേരം വാഹന വെഞ്ചരിപ്പ്, കലാപരിപാടികൾ, ഗാനമേള എന്നിയും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *