May 3, 2024

ഡിഎഫ്ഒയുടെ വിശദീകരണം തേടാതെ ഇറക്കിയ ഉത്തരവ് പിൻവലിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രൻ

0
Img 20240420 152523

കൽപ്പറ്റ: സുഗന്ധഗിരി മരം മുറി കേസിൽ ഡിഎഫ്ഒയുടെ വിശദീകരണം തേടാതെയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയതെന്നും അതിനാലാണ് ഉത്തരവ് പിൻവലിച്ചതെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വിശദീകരണം തേടാതെ ഉത്തരവിറക്കിയതിൽ തെറ്റുപറ്റിയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുഗന്ധഗിരി മരം മുറിയുമായി ബന്ധപ്പെട്ട പരാതി വന്നപ്പോൾ പ്രാഥമിക അന്വേഷണം നടത്തുകയും അത് തൃപ്തികരമാകാത്തതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഇതിനിടെയാണ് ഡിഎഫ്ഒയുടെ വിശദീകരണം തേടാതെ സസ്പെൻഷൻ ഉത്തരവിറക്കിയത്.

നടപടി ക്രമം പാലിക്കാതെയുള്ള ഉത്തരവായതിനാൽ കോടതിയിൽ പോയാൽ ഉത്തരവ് നിലനിൽക്കില്ല. അതിനാണ് നിയമപരമായ പിഴവ് തിരുത്തിയത്. തെരഞ്ഞെടുപ്പ് ആയതിനാൽ മന്ത്രി നേരിട്ട് പല കാര്യങ്ങളിലും ഇടപെടാറില്ല. ഡിഎഫ്ഓയിൽ നിന്ന് വിശദീകരണം ലഭിച്ചശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും എന്നും അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ അനധികൃതമായി മരം മുറി നടക്കുന്നുണ്ട്. അതിനെതിരെയെല്ലാം ശക്തമായ നടപടിയെടുക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *