May 5, 2026

രാഹുലിനെ പരിഹസിച്ച് മോദി; കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ‌ തോൽക്കും, ചിലർക്ക് ലോക്സഭയിലേക്ക് മത്സരിക്കാൻ ധൈര്യമില്ല

0
Img 20240420 163709
By ന്യൂസ് വയനാട് ബ്യൂറോ

മുംബൈ:ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിൽനിന്ന് ഓടിപ്പോകേണ്ടിവന്ന രാഹുലിന് വയനാട്ടിലും അതേ അവസ്ഥയായിരിക്കും എന്നും മോദി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയ്ക്കിടെ ആയിരുന്നു രാഹുലിനെതിരെയുള്ള അദേഹത്തിന്റെ പരാമർശം. സോണിയ ഗാന്ധിയെ ഉന്നമിട്ട് ‘ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭ തിരഞ്ഞെടുക്കുന്നുവെന്നും’ അദേഹം പറഞ്ഞു.

 

കോൺഗ്രസിന്റെ രാജകുമാരന് വയനാട്ടിൽ ജയിക്കുക എളുപ്പമല്ലെന്ന് മനസിലായി, ഏപ്രിൽ 26-ന് വയനാട്ടിലെ വോട്ടെടുപ്പിനായി കാത്തിരിക്കുകയാണ് രാജകുമാരനും സംഘവും. അവിടെ വോട്ടെടുപ്പ് പൂർത്തിയായാലുടൻ രാജകുമാരന് സുരക്ഷിതമായ മറ്റൊരു സീറ്റ് പ്രഖ്യാപിക്കും’, മോദി പറഞ്ഞു. പരസ്പര വിശ്വാസം നഷ്ടപ്പെട്ട മുന്നണിയാണ് ഇന്ത്യാ സഖ്യം. ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾ തമ്മിലടിക്കുകയാണ് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യാ മുന്നണി തകരുമെന്നും മോദി. ഇന്ത്യ മുന്നണിയെ സത്യത്തിൽ ആരാണ് നയിക്കുന്നതെന്ന് മുന്നണിയിലെ നേതാക്കൾക്ക് പോലും അറിയില്ലെന്നും 25 ശതമാനം സീറ്റുകളിലും ഇവർ പരസ്പരം മത്സരിക്കുന്നുണ്ടെന്നും പരസ്പരം വിശ്വാസമില്ലാത്ത ഇവരെ രാജ്യം എങ്ങനെ വിശ്വസിക്കുമെന്നും മോദി ചോദിച്ചു.

 

ദരിദ്രരുടേയും ദളിതരുടേയും തൊഴിലാളികളുടെയും കർഷകരുടെയും വികസനത്തിനു മുന്നിൽ കോൺഗ്രസ് എന്നും മതിലായി നിലകൊള്ളുകയാണ്, ആ മതിൽ പൊളിക്കാൻ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്നാണ് എനിക്ക് പറയാൻ ഉള്ളതൊന്നും മോദി വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *