May 2, 2026

കലിതുള്ളി വേനൽ മഴ: കാറ്റിലും മഴയിലും വ്യാപക കൃഷിനാശം

0
Img 20240421 083505
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നടവയൽ കേണിച്ചിറ മേഖലയിൽ വ്യാപകമായി കൃഷി നശിച്ചു. ശക്തമായ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി കർഷകരുടെ നേന്ത്ര വാഴകളാണ് നിലം പൊത്തിയത്. ഇരിത്തിലോട്ട് വയലിൽ പാട്ടത്തിന് എടുത്ത് കൃഷി ചെയ്ത കാവാലംപറമ്പിൽ ബേബിയുടെ കുലച്ചു പകുതി മൂപ്പെത്തിയ അഞ്ഞൂറോളം നേന്ത്ര വാഴകൾ നിലംപൊത്തി. ഏകദേശം ഒരുലക്ഷം രൂപയോളം നഷ്ടമുണ്ടായിയെന്ന് ബേബി പറഞ്ഞു.

അതേസമയം, രാജേഷ് എൻസി, ചന്ദ്രൻ എന്നിവർ ഷെയറായി വരദൂർ – കീരിപ്പറ്റ കുന്ന് പ്രദേശത്ത് ചെയ്ത അഞ്ച് ഏക്കറോളം വരുന്ന 5300 കര വാഴ കൃഷി വൈകുന്നേരം അഞ്ചിനും ആറിനും ഇടയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും പൂർണമായും നിലം പതിച്ചു. അപ്രതീക്ഷിതമായിയുണ്ടായ വേനൽ മഴയിലും, കാറ്റിലുമുണ്ടായ കൃഷി നാശത്തിന് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *