June 15, 2026

പുതിയതായി നിർമ്മിക്കുന്ന തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ തറക്കല്ലിടൽ കർമ്മം നടത്തി

0
Img 20240421 161853
By ന്യൂസ് വയനാട് ബ്യൂറോ

തോണിച്ചാൽ: പുതിയതായി നിർമ്മിക്കുന്ന തോണിച്ചാൽ സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൻ്റെ തറക്കല്ലിടൽ കർമ്മം മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച തിരുകർമങ്ങൾക്ക് അഭിവന്ദ്യ മാർ പൊരുന്നേടം മുഖ്യകാർമികത്വം വഹിച്ചു.

ഇടവക വികാരി ഫാ. ബിജോ കറുകപ്പള്ളി, ഫൊറോന വികാരി ഫാ. ബാബു മൂത്തേടം എന്നിവർ സഹകാർമികരായിരുന്നു. ഫാ. ആന്റണി വണ്ടാനത്ത്, ഫാ. ജയ്സൺ കാഞ്ഞിരംപാറയിൽ, ഫാ. ഫിലിപ്പ് ജെ കരോട്ട്, ഫാ. ബൈജു, ഫാ. ലാൽ പൈനുങ്കൽ, ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ഫാ. ബിജു തൊണ്ടിപറമ്പിൽ, ബ്രദർ ഫ്രാങ്കോ, സിസ്റ്റേഴ്സ്, കൈക്കാരൻമാർ, ദേവാലയ നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, കൺവീനർ സജി തലച്ചിറ, മാതൃവേദി, കെസിവൈഎം, മിഷൻ ലീഗ് തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *