June 15, 2026

ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യ രാജ്യത്തെ നിലനിർത്താനുള്ള പോരാട്ടം; യു ഡി എഫ്

0
Img 20240421 211016
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജനാധിപത്യ രാജ്യത്തെ നിലനിർത്താനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് യു.ഡി.എഫ്. തെരഞ്ഞടുപ്പ് വാഹന പ്രചരണജാഥക്കിടെ ക്യാപ്റ്റൻ സജീവ് ജോസഫ്  എം.എൽ.എ പറഞ്ഞു. മതേതരത്വവും സൗഹാർദ്ദവും നിലനിർത്താനായുള്ള ഓട്ടത്തിലുള്ള ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കുവൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്.സ്ഥാനാത്ഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മാനന്തവാടി നിയോജക മണ്ഡലത്തിൽ നടത്തപ്പെട്ട വാഹന പ്രചരണ ജാഥയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വീകരണ യോഗത്തിൽ പൗലോസ് മുട്ടൻ തോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി. അപ്പച്ചൻ, അഡ്വ.എൻ.കെ വർഗ്ഗീസ്, ടി.സി. മാത്യു, എം.ജി. ബിജു, സി.കെ. രത്നവല്ലി, മാർഗരറ്റ് തോമസ്, ഗിരിജ തോമസ്, ഷിൽസൺ, അഡ്വ: ഗ്ലാഡിസ്, എം.പി.ശശികുമാർ ,അഡ്വ: അബ്ദുൽസത്താർ, എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *