സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ ചതുര്‍ദിന ക്യാമ്പ്
മീനങ്ങാടി : സെൻ്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിലെ ചതുർദിന സഹവാസ ക്യാമ്പ് -തമ്പ്-2024- മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്റ്റെഫാനോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ടോമി കെ. ഔസേഫ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോർഡിനേറ്റർ ഷെൽമി ഫിലിപ്പ്, ജെക്‌സ് സെക്രട്ടറി കെ.ജെ. ജോൺസൺ, സ്റ്റാഫ് സെക്രട്ടറി കെ.എസ്.ബിൻഷ, സ്റ്റുഡൻ്റ് കോർഡിനേറ്റർ കെ.എസ്.അൻസിയ, ആശാ വി. നായർ എന്നിവർ പ്രസംഗിച്ചു. നാസ മീഡിയ റിസോഴ്‌സ് മെമ്പർ അബ്ദുൾ ഗഫൂർ, വിജയഭേരി മലപ്പുറം ജില്ലാ കോർഡിനേറ്റർ ഡി. സലീം എന്നിവർ ക്ലാസെടുത്തു.
ചൂട് നാടൻപാട്ട് ഗവേഷണ കേന്ദ്രത്തിലെ ലജീഷ് നാടൻപാട്ട് അവതരിപ്പിച്ചു. മഞ്ചേരി എൻഎസ്എസ് കോളജ് അസിസ്റ്റൻ്റ് പ്രഫ. ഡോ. സന്തോഷ് വള്ളിക്കാട് നാടകക്കളരി അവതരിപ്പിച്ചു. ക്യാമ്പ് ഏപ്രിൽ 21ന് സമാപിച്ചു.





Leave a Reply