May 7, 2026

മനുഷ്യ – വന്യജീവി സംഘർഷം തടയൽ അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെട്ട സമിതി രൂപീകരിച്ചു

0
Img 20240422 090839
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിന് അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു. ഡോ. അലക്സാൻഡ്ര സിമ്മർമാൻ (ഐയുസിഎൻ), ഡോ. ബെന്നോ ബോർ (യുനസ്കോയുടെ പരിസ്ഥിതി ശാസ്ത്രജ്ഞൻ), ഡോ. ഷിജു സെബാസ്റ്റ്യൻ (ക്രൈസ്റ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ), ഡോ ഭൂമിനാഥൻ (ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ) എന്നിവരുൾപ്പെട്ട 11 അംഗ സമിതിയെ നിയോഗിച്ചുകൊണ്ടുള്ള നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. വയനാട്ടിലെ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിന്റെ തീരുമാനപ്രകാരമാണ് സമിതിക്ക് രൂപം നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *