May 3, 2024

ജപ്തി നടപടികൾ നിർത്തിവെക്കണം: കത്തോലിക്ക കോൺഗ്രസ് ബത്തേരി മേഖല

0
Img 20240422 091428

ബത്തേരി: വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയ വയനാടൻ ജനതയ്ക്ക് കൂനിന്മേൽ കുരുപോലെ വരൾച്ചയും കാട്ടുതീയും ജീവിതം ദുസഹമാക്കുമ്പോൾ ജപ്‌തി നടപടികളുമായി മുന്നോട്ടുപോകുന്ന ബാങ്കിൻ്റെ സമീപനത്തെ നിയന്ത്രിക്കുന്ന നയങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ബത്തേരി മേഖല സമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ് ബത്തേരി മേഖല വാർഷിക കൺവെൻഷനും 2024 – 27 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അസംപ്ഷൻ സ്കൂ‌ളിൽവെച്ച് നടന്നു. കത്തോലിക്കാ കോൺഗ്രസ് രൂപത സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കലിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഡേവി മാങ്കുഴ പ്രസിഡൻ്റ്, ചാൾസ് വടശ്ശേരി സെക്രട്ടറി, ജോഷി കാരക്കുന്നേൽ ട്രഷറർ, സെബാസ്റ്റ്യൻ ചക്കാലക്കൽ, സ്‌മിതാ സേവ്യർ അടവിച്ചിറ വൈസ് പ്രസിഡണ്ടുമാർ എന്നിവർ അടങ്ങുന്ന മേഖല എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു.

മേഖല പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ ഡയറക്ടർ ബഹു ഫാ. ജോസ് മേച്ചേരി ആമുഖ പ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ ചക്കാലക്കൽ, തോമസ് പട്ടമന, ജോഷി കാരക്കുന്നേൽ, മോളി മാമൂട്ടിൽ എന്നിവർ സംസാരിച്ചു. ചാൾസ് വടശ്ശേരി സ്വാഗതവും ഡേവി മാങ്കുഴ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *