സച്ചിൻ പൈലറ്റ് ഇന്ന് വയനാട് മണ്ഡലത്തിൽ
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് നാളെ വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും. നാളെ വൈകുന്നേരം നാലിന് വണ്ടൂരിൽ നടക്കുന്ന യു.ഡി.വൈ.എഫ് റാലി ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് ഏറനാട് മണ്ഡലത്തിലെ കാവന്നൂരിൽ നടക്കുന്ന പൊതുയോഗത്തിലും സച്ചിൻ പൈലറ്റ് സംസാരിക്കും.





Leave a Reply