May 4, 2024

ആനി രാജയുടെ സുൽത്താൻ ബത്തേരി മണ്ഡലത്തിലെ മൂന്നാം ഘട്ട പര്യടനം പൂർത്തിയായി

0
Img 20240422 100345

കൽപറ്റ: വയനാട് ലോകസഭ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആനി രാജയുടെ ബത്തേരിയിലെ മൂന്നാം ഘട്ട പര്യടനം സമാപിച്ചു. ചേകാടിയിൽ നിന്ന് ആരംഭിച്ച് തുറന്ന വാഹനത്തിൽ ബത്തേരിയിലെ വിവിധ സ്ഥലങ്ങളിലൂടെ പര്യടനം നടത്തി. ബത്തേരിയിലെ ഉൾപ്രദേശങ്ങളെ കേന്ദ്രികരിച്ച് നടത്തിയ പര്യടനത്തിന് മികച്ച സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും ലഭിച്ചത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കുട്ടികളും, വയോജനങ്ങളും അടക്കം നൂറുകണക്കിന് ആളുകളാണ് സ്ഥാനാർഥിയെ കാണാൻ തടിച്ചു കൂടിയത്. പൂച്ചെണ്ടുകളും രക്ത ഹാരങ്ങളും അണിയിചാണ് കേന്ദ്രങ്ങളിലേക് സ്ഥാനാർഥിയെ സ്വീകരിച്ചത്. വിവിധ കേന്ദ്രങ്ങളിലൂടെയാണ് പര്യടനം നടത്തിയത്.

പട്ടാണിക്കുപ്പ്, പെരിക്കല്ലൂർ, മരക്കടവ്, കബനിഗിരി, കൊളവള്ളി, ചാരപ്പാറ, കുന്നത്തുകവല, പാറക്കടവ്, ദേവർഗദ്ദ, ചെറ്റപ്പാലം, താന്നിതെരുവ്, എരിയപള്ളി, കല്ലുവയൽ, ഷെഡ് കവല, ചീയമ്പം, വളാഞ്ചേരി, മുടകൊല്ലി, പഴുപത്തൂർ മൈലമ്പാടി, കാപ്പികുന്ന്, മണിവയൽ, പാലക്കാമൂല, കോലമ്പറ്റ, കാക്കവയൽ, കുട്ടിരായിൻ പാലം, ചീരാങ്കുന്ന്, റാട്ടക്കുണ്ട്, കാരച്ചാൽ, അടിവാരം, മഞ്ഞപ്പാറ, നരിക്കുണ്ട്, കോട്ടൂർ, പാമ്പള, കരടിപ്പാറ, കുപ്പക്കൊല്ലി, പുതിക്കാട്, അമ്മായിപ്പാലം, ചെറുമാട്, പുളിഞ്ഞാൽ, പഴൂർ, നമ്പിക്കൊല്ലി, കോടതിപ്പടി, പുളവയൽ, വേങ്ങൂർ, പഴേരി, ഓടപ്പളളം, കല്ലൂർ എന്നി കേന്ദ്രങ്ങളിലെ ഉഷ്മളമായ സ്വീകരങ്ങൾ ഏറ്റുവാങ്ങി മാതമംഗലത്ത് സ്വീകരണ പരുപാടി സമാപിച്ചു. ഇതോടെ ബത്തേരി മണ്ഡലത്തിലെ സ്ഥാനാർഥി പര്യടനം സമാപിച്ചു.വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ നേതാക്കളായ പി ഗഗാറിൻ, ഇ ജെ ബാബു, കെ സി റോസക്കുട്ടി, വി വി ബേബി, എം എസ് സുരേഷ് ബാബു, ടി ജെ ചാക്കോച്ചൻ, ടി ആർ ജയപ്രകാശ്‌, കെ ജെ ദേവസ്യ, സ്കറിയ, പി എ മുഹമ്മദ്, എം പി കുഞ്ഞുമോൻ, എം കെ ബാലൻ തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *