June 10, 2026

വിജയ ഹൈസ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

0
Img 20240423 105206
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി വിജയ ഹൈസ്കൂളിൽ നിന്നും 1977 ൽ പടിയിറങ്ങിയ എ ബാച്ചിലെ വിദ്യാർത്ഥികൾ വിജയാ ഹൈസ്കൂളിന്റെ തിരുമുറ്റത്ത് ഒരിക്കൽ കൂടി ഒത്തുചേർന്നു. അര നൂറ്റാണ്ട് കാലത്തെ വേർപാട് പരസ്പരം തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള രൂപ മാറ്റങ്ങൾ എല്ലാവരിലും വരുത്തിയെന്ന് യോഗം വിലയിരുത്തി. ചെയർമാൻ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു സമ്മേളനം വിജയാ ഹൈസ്കൂൾ മാനേജർ പി.സി.ചിത്ര ഉദ്ഘാടനം ചെയ്തു.

അക്കാലത്തെ അധ്യാപകരായിരുന്ന ശശിധരൻ മാസ്റ്റർ, കെ.സി. റോസക്കുട്ടി ടീച്ചർ, തോമസ് ഏറനാട്ട് മാസ്റ്റർ, എം.ഡി.ദേവസ്യ മാസ്റ്റർ, സത്യാനന്ദൻ മാസ്റ്റർ, തങ്കമ്മ ടീച്ചർ വിജയമ്മ ടീച്ചർ, അരവിന്ദാക്ഷൻ മാസ്റ്റർ, ഗോപാലൻ നായർ എന്നിവരെ ആദരിച്ചതിനോടൊപ്പം, അദ്ധ്യാപകർ സംഗമത്തിന് ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.

ബാബു നമ്പുടാകം, ശ്രീധരൻ എം.ഇ, എൻയു ഇമ്മാനുവൽ, സിഎ ഗോപി, വത്സമ്മ. വിഡി എന്നിവർ പ്രസംഗിച്ചു. ടിജെ ജോണി മാസ്റ്റർ, കനകവല്ലി, മേരിക്കുട്ടി ടീച്ചർ, ഹേമലത, രാജൻ.പി.കെ, സി.പി.ജോസഫ്, മർക്കോസ്, വൽസമ്മ സ്‌കറിയ, വേണു ഗോപാൽ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *