July 8, 2026

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ എം ഡി എം എ വേട്ട രണ്ട് കർണാടക സ്വദേശികളായ യുവക്കാൾ പിടിയിൽ

0
Img 20240423 202948
By ന്യൂസ് വയനാട് ബ്യൂറോ

തോൽപ്പെട്ടി: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് രാവിലെ 8.45ന് കർണാടക സ്വദേശികളായ രണ്ട് യുവാക്കളെ കാറിൽ കടത്താൻ ശ്രമിച്ച 100.222 ഗ്രാം എം.ഡി.എം.എ.യുമായി മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് സംഘവും, എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തു.

ദക്ഷിണ കന്നട ജില്ലയിൽ, സുള്ളു താലൂക്കിൽ, ആലട്ടി വില്ലേജിൽ, കോൽച്ചാർ പോസ്റ്റിൽ കുമ്പക്കോട് വീട്ടിൽ അബ്ദുള്ള മകൻ ഉമ്മർ ഫാറൂഖ് 33 വയസ്സ് ദക്ഷിണ കന്നട ജില്ലയിൽ, സുള്ളുതാലൂക്കിൽ ആലടി വില്ലേജിൽ എനവറ വീട്ടിൽ അബ്ദുൽ റഹ്മാൻ മകൻ 32 സിദ്ധിഖ് എഎച്ച് വയസ്സ് എന്നി എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എയുടെ സംഘത്തിൽപ്പെട്ട സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ ബാംഗ്ലൂരിൽ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിച്ച എംഡിഎംഎ മലപ്പുറത്ത് എത്തിച്ചു നൽകുകയായിരുന്നു ലക്ഷ്യം. ഒരു ഗ്രാമിന് 4000 രൂപയ്ക്ക് വില്പന നടത്താൻ വേണ്ടിയാണ് എംഡിഎംഎ കടത്തി കൊണ്ടുവന്നത്.

പ്രതികൾ എംഡിഎംഎ കടത്താൻ ഉപയോഗിച്ച കെ എൽ KL 10 AQ 110 സ്വിഫ്റ്റ് ഡിസയർ കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകും എന്നും പ്രതികൾക്കായി വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ടീം അന്വേഷണം ആരംഭിച്ചു. ഇലക്ഷൻ സ്വകാഡിലെ ഓഫീസറായ ജൂനിയർ സൂപ്രണ്ട് ഷാജി. ജി.കെ.എക്സൈസ് പാർട്ടിയിൽ ഓഫീസർ എം. ബി.ഹരിദാസ്, ജോണി. കെ. ജിനോഷ്, പി. ആർ സിവിൽ എക്സൈസ് ഓഫീസർമാരായ ഓഫീസർമാരായ അരുൺ കൃഷ്ണൻ, ധന്വന്ത് കെ.ആർ, അജയ് കെ. എ., എക്സൈസ് ഡ്രൈവർ ഷിംജിത്ത്. പി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *