June 10, 2026

സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ കയ്യേറ്റശ്രമം

0
Img 20240423 203648
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി  താലൂക്കാശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാരിക്കുമെതിരെ കയ്യേറ്റശ്രമമെന്ന് പരാതി. ഇന്ന് രാവിലെ ഗൈനക്കോളജി ഓ.പിയിൽ ഗർഭിണിക്കൊപ്പമെത്തിയ വ്യക്തിയാണ് ആക്രമണശ്രമം നടത്തിയത്. സംഭവത്തിൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു. ആശുപത്രി അധികൃതർ ബത്തേരി പൊലിസിൽ പരാതി നൽകി.

ഇന്ന് രാവിലെ ഒൻപത് മുപ്പതോടെയാണ് സംഭവം. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഓ.പിയിൽ ഗർഭിണിക്കൊപ്പം എത്തിയ വ്യക്തിയാണ് ഡോക്ടർക്കും ജീവനക്കാരിക്കുമെതിരെ കയ്യേറ്റശ്രമം നടത്തിയതെന്നാണ് പരാതി. ഒന്നാം നമ്പർ ടോക്കൺ എടുത്ത ആൾ, ഡോക്ടർ പരിശോധനയ്ക്ക് വിളിച്ചപ്പോൾ എത്തിയില്ല. പിന്നീട് ആറാം നമ്പർകാരിയെ പരിശോധിക്കുന്നതിനിടയിൽ ഓ.പിയിൽ കടന്ന് ബഹളം വെക്കുകയും വാതിൽ കൊട്ടിയടച്ച് ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തള്ളിയിട്ടതായുമാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂടാതെ കുറ്റക്കാരനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സുൽത്താൻ ബത്തേരി പൊലീസിൽ പരാതി നൽകുകയും ചെയ്തു. പ്രതിഷേധ പരിപാടിക്ക് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ. വിജയനാഥ്, ചെയർമാൻ ഡോ. അജിത് പാലിയേക്കര, ട്രഷറർ റിഷാദ് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *