May 5, 2026

റെഡ്സ്റ്റാറിൻ്റെ പ്രചാരണ ബോർഡുകൾ RSS -BJP ഫാസിസ്റ്റുകൾ നശിപ്പിക്കുന്നു; വാഴവറ്റ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു

0
Img 20240424 072407
By ന്യൂസ് വയനാട് ബ്യൂറോ

വാഴവറ്റ: സി. പി. ഐ(എം.എൽ)റെഡ്സ്റ്റാർ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ RSS-BJP ഫാസിസ്റ്റുകൾ നശിപ്പിക്കുകയും പകരം അവിടെ അവരുടെ സ്ഥാനാർത്ഥിയുടെ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. വാഴവറ്റ, പാക്കത്ത് സ്ഥാപിച്ച ആറോളം ബോർഡുകളാണ് നശിപ്പിച്ചത്. ബി.ജെ.പി യെ പരാജയപ്പെടുത്തുക, ജനാധിപത്യത്തെയും, മതേതരത്വത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതാണ് ബോർഡുകളിൽ എഴുതിയിരുന്നത്.

വാഴവറ്റ ബ്രാഞ്ച് കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം രേഖപ്പടുത്തുകയും ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്ന ഈ ഭീരുക്കളെ ബാലറ്റിലൂടെ കെട്ട് കെട്ടിക്കാൻ മുഴുവൻ വോട്ടർമാരോടും അഭ്യർത്ഥിക്കുകയും ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഇ.വി. ബാലൻ സ്വാഗതം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ ഷിബു (ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി) കെ.രാധാമണി, പ്രിയ. കെ, വിജയൻ, വാസു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *