May 6, 2024

യൂത്ത് വിത്ത് ആനിരാജ: റൈഡ് ഫോർ എൽഡിഎഫ് 

0
Img 20240424 072105

കൽപ്പറ്റ: ‘വയനാട് മാറും ആനി നയിക്കും’ എന്ന മുദ്രാവാക്യമുയർത്തി ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ‘ റൈഡ് ഫോർ എൽഡിഎഫ്’ സംഘടിപ്പിച്ചു. നൂറ് കണക്കിന് ബൈക്കുകൾ അണിനിരന്നു. വിവിധ ഇടങ്ങളിൽ നിന്നുള്ള ബൈക്ക് റാലികൾ കൈനാട്ടിയിൽ സംഗമിച്ച് കൽപ്പറ്റ ടൗണിലേക്ക് പ്രയാണം നടത്തി. യുവജനങ്ങൾ ആനിരാജയ്ക്കൊപ്പമിണെന്ന പ്രഖ്യാപനമായി മാറി ബൈക്ക് റാലിയിലെ പങ്കാളിത്തം.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ആർ ജിതിൻ, ഷിജി ഷിബു, എഐവൈഎഫ് ജില്ലാ സെക്രട്ടറി നിഖിൽ പത്മനാഭൻ, സുമേഷ്, അജ്മൽ സാജിദ് , ടോം ജോസ്, സൈഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *