May 5, 2026

കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തി 

0
Img 20240424 083356
By ന്യൂസ് വയനാട് ബ്യൂറോ

കമ്പമല: ഇന്ന് രാവിലെ 6.15 ഓടെ തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയതു. ഇരുപത് മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു‌. സംഘത്തിലുണ്ടായിരുന്നത് നാല് പുരുഷന്മാർ. രണ്ട് പേരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നതായും സി.പി. മൊയ്‌തീനും സംഘത്തിലുണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. തൊഴിലാളികൾ താമസിക്കുന്ന പാടിയോട് ചേർന്ന ജങ്ഷനിലാണ് മാവോയിസ്റ്റുകൾ എത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *