May 6, 2024

ലോക്സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം: ആവേശ തിമർപ്പിൽ മുന്നണികൾ

0
Img 20240424 110512

കൽപ്പറ്റ: സംസ്ഥാനത്ത് 26 ന് പൊതു തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികളുടെ മണ്ഡല പര്യടനമിന്ന് പൂർത്തിയാകും. പന്ത്രണ്ട് സംസ്ഥാനങ്ങളും ജമ്മുവുമടക്കം 88 മണ്ഡലങ്ങളിലാണ് 26ന് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. വേനൽ ചൂടിനൊപ്പം പ്രചാരണ ചൂടും മാറികടന്നാണിന്ന് ആവേശത്തിമർപ്പിൽ മുന്നണികൾ കലാശക്കൊട്ടിന് ഒരുങ്ങുന്നത്.

രാവിലെ മുതൽ മണ്ഡലത്തെ ഇളക്കിമറിച്ചുകൊണ്ട് വിവിധ സ്ഥാനാർത്ഥികളുടെ റോഡ് ഷോയ്ക്ക് ശേഷം മൂന്ന് മണിയോടെ വിവിധ മണ്ഡലകേന്ദ്രങ്ങളിൽ കലാശക്കൊട്ട് നടക്കും. അവസാന നിമിഷങ്ങളിലെ വോട്ട’പ്പാചിലിലാണ് സ്ഥാനാർഥികൾ. ഇന്ന് വൈകുന്നേരം കൃത്യം അഞ്ചിന് പരസ്യപ്രചാരണം അവസാനിക്കും. നാളെ വ്യാഴാഴ്ചത്തെ നിശബ്ദപ്രചാരണത്തിൻ്റെ ഒരു ദിവസം കൂടി പിന്നിട്ട് ഏപ്രിൽ 26ന് വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തിലെത്തും. മറ്റന്നാൾ കേരള ജനത വിധിയെഴുതും.

വയനാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് കൊട്ടിക്കലാശത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്സ‌ഭ മണ്ഡലത്തിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് കമ്പളക്കാട് മണ്ഡല കേന്ദ്രത്തിലാണ് ജില്ലയിലെ ആദ്യ പരിപാടി. മൂന്നുമണിക്ക് വണ്ടൂരിൽ പൊതുയോഗമുണ്ട്. എൻഡിഎ പ്രചാരണം കൊഴുപ്പിക്കാൻ അണ്ണാമലൈ ഇന്ന് വയനാട്ടിലെത്തും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *