May 4, 2024

എം.ജെ എസ്.എസ്. എ. എജ്യൂക്കേഷൻ എക്സ്പ്പോ ശനിയാഴ്ച

0
Img 20240425 095259

മീനങ്ങാടി: യാക്കോബായ സഭയുടെ കീഴിലെ സണ്ടേസ്കൂൾ അസോസിയേഷൻ ഗ്ലോബൽ എജ്യൂക്കേഷനുമായി ചേർന്ന് നടത്തുന്ന കരിയർ ഗൈഡൻസ് & എജ്യൂക്കേഷൻ എക്സ്പ്പോ ഏപ്രിൽ 27 ശനിയാഴ്ച നടക്കും. മീനങ്ങാടി സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിൽ ലാണ് പരിപാടി. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും.പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

രാവിലെ 9 മണി മുതൽ ‘ 3.30 വരെ നടക്കുന്ന സെമിനാറിൽ വിവിധ വിഷയങ്ങളിൽ പ്രമുഖ ഫാക്കൽറ്റികൾ ക്ലാസുകളെടുക്കുമെന്ന് ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് അറിയിച്ചു.

താൽപര്യമുള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം…

 Ph.9544043898, 9446410250

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *