May 4, 2026

‘ശ്രേയസ്’ മുന്‍ ജീവനക്കാരുടെ സംഗമം നടത്തി

0
Img 20240425 094811
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് മുന്‍ ജീവനക്കാരുടെ സംഗമം സംഘടിപ്പിച്ചു. സമന്വയം-2024 എന്ന പേരില്‍ നടത്തിയ പരിപാടി മുന്‍ ജീവനക്കാരന്‍ എല്‍ജന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബത്തേരി രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ കീപ്പള്ളി അധ്യക്ഷതവഹിച്ചു. ശ്രേയസ് വിഷന്‍-2030 എന്ന വിഷയത്തില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് മറ്റമന പ്രഭാഷണം നടത്തി.

ശ്രേയസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍, ലോക്കല്‍ മാനേജര്‍ ഫാ. മാത്യു അറമ്പന്‍കുടി, ഫാ. ബെന്നി ഇടയത്ത്, പ്രോഗ്രാം മാനേജര്‍ കെ.വി. ഷാജി, പ്രോജക്ട് മാനേജര്‍ കെ.പി. ഷാജി, പി.യു. ട്രീസ, ബിനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഫിലിപ്പോസ്, അഡ്വ.ഏലിയാസ് പോള്‍, കെ.ടി. റെജി, സേവ്യര്‍കുട്ടി ഫ്രാന്‍സിസ്, അനില്‍ ഫിലിപ്പോസ്, പി.ബി. ശശികുമാര്‍, എം.എ. ബിജു, പി. ഡൊമിനിക്, പോള്‍, പി.സി. ജോസ്, എം.യു. പൗലോസ്, പി.എം. പത്രോസ്, എ. യോഹന്നാന്‍, മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികള്‍ നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *