May 26, 2026

ലോക്സഭാ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍; ക്യാമറ കണ്ണുകള്‍

0
Img 20240425 185056xurqiba
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ വന്‍ നിരീക്ഷണ സംവിധാനം. വയനാട് മണ്ഡലത്തിലെ പോളിങ്ങ് സ്റ്റേഷനുകളില്‍ ആയിരത്തിലധികം ക്യാമറകളാണ് ഇതിനായി സജ്ജമാക്കിയത്. ഒരു ബൂത്തില്‍ ഒരു ക്യാമറ വീതം നിരീക്ഷണത്തിനുണ്ടാകും.

പ്രശ്‌നബാധിത ബൂത്തുകളില്‍ നാല് ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടിങ്ങ് പ്രക്രിയ ഒഴികെയുള്ള ബൂത്തിലെ ദൃശ്യങ്ങള്‍ ജില്ലാ ആസ്ഥാനത്ത് കളക്‌ട്രേറ്റില്‍ സജ്ജീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെബ് കാസ്റ്റിങ്ങ് കണ്‍ട്രോള്‍ റൂം കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുണ്ട്. 35 സ്‌ക്രീനുകള്‍ ഇവിടെ നിരീക്ഷണത്തിനായുണ്ട്. വിവിധ വകുപ്പിലെ നൂറോളം ജീവനക്കാരെയാണ് പ്രത്യേക നിരീക്ഷണത്തിനായി ഇവിടെ നിയോഗിച്ചിട്ടുള്ളത്. വയനാടിന് പുറത്തുള്ള നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളും വെബ് കാസ്റ്റിങ്ങ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *