May 5, 2024

ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാൻ നിർദേശവുമായി സർക്കാർ 

0
Img 20240425 Wa0247

തിരുവനന്തപുരം: വേനൽക്കാലമാണ്, വൈദ്യുതി ഉപഭോഗം റെക്കോഡിലാണ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാം.

• ലൈറ്റുകളും വീട്ടുപകരണങ്ങളും ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക.

• പ്രവർത്തിപ്പിക്കാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക.

• എൽഇഡി ബൾബുകൾ പോലെയുള്ള ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുക.

• വാഷിംഗ് മെഷീനുകളിൽ പരമാവധി ലോഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുക.

• സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക.

• കെട്ടിടങ്ങളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ഊർജ്ജ മാനേജ്മെൻ്റ് സംവിധാനങ്ങൾ നടപ്പിലാക്കുക.

• സൗരോർജമടക്കമുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗിക്കാം. വൈദ്യുതി ബില്ലുകൾ കുറക്കാം.

സുസ്ഥിരമായ ഊർജ ഭാവിയ്ക്കായി സ്വയം നിയന്ത്രിത ഊർജ ഉപഭോഗത്തിലേക്ക് നമുക്ക് മാറാമെന്നും സംസ്ഥാന സർക്കാർ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *