May 26, 2026

ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടിന് കിറ്റ്: കെല്ലൂരിലെ കിറ്റ് വിതരണം പോലീസ് കേസെടുത്തു

0
Img 20240425 204123
By ന്യൂസ് വയനാട് ബ്യൂറോ

കെല്ലൂർ: കെല്ലൂരിലെ നഹ്ദ സൂപ്പർ മാർക്കറ്റിൽ നിന്നും ഭക്ഷ്യക്കിറ്റുകൾ കണ്ടെടുത്ത സംഭവത്തിൽ വെള്ളമുണ്ട പോലീസാണ് കേസെടുത്തത്. സൂപ്പർമാർക്കറ്റിൽ നിന്നും ബുധനാഴ്ച രാത്രി കിറ്റുകൾ വാഹനത്തിൽ കയറ്റുന്നത് യുഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥ ലത്തെത്തിയ ഇലക്ഷൻ സ്പെഷ്യൽ സ്ക്വാഡ്, വാഹനവും വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരേയും കസ്‌റ്റഡിയിൽ എടുത്ത് വെള്ളമുണ്ട പൊലീസിലേൽപ്പിച്ചിരുന്നു. കോടതി കേസെടുക്കാൻ നിർദേശിച്ചതിനെ തുടർന്നാണ് ഇന്ന് വൈകീട്ടോടെ കേസ് രജിസ്‌റ്റർ ചെയ്‌തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *