May 26, 2026

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ ഇതുവരെ 73.08% പോളിംഗ് രേഖപ്പെടുത്തി 

0
Img 20240426 214315
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ്, ജില്ലയിൽ പോളിംഗ് അവസാനിച്ചു. ജില്ലയിലെ ബൂത്തു‌ളിലെങ്ങും സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വോട്ടർമാരുടെ നീണ്ട നിരായാണ് കാണാൻ സാധിച്ചത്. മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വനിതകൾക്ക് പ്രത്യേക ബൂത്ത് സജീകരിച്ചു. കൽപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിൽ പ്രത്യേകം വനിതാ ബൂത്ത് സജീകരിച്ചു.

തരുവണ 139 നമ്പർ ബൂത്തിൽ രാവിലെ ഒരു മണിക്കൂറും, ഉച്ചക്ക് ശേഷം ഒരു മണിക്കൂറും ബാലറ്റ് പെട്ടി പണിമുടക്കിയത്‌ മൂലം അഞ്ചു മണിക്ക് ശേഷവും നീണ്ട ക്യുവാണ് ബൂത്തിന് മുന്നിൽ കാണാൻ കഴിഞ്ഞത്. പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത് സുഖമമായ പോളിംഗിന് വെല്ലുവിളിയായി. രാത്രിയേറെ വൈകിയും ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരയാണ് കാണാൻ സാധിച്ചത്. ജില്ലയിൽ ഇതുവരെ 73.08% പോളിംഗ് രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *