മദ്യനയത്തിൽ പോര്; ജുഡീഷ്യൽ അന്വേഷണം തേടി പ്രതിപക്ഷം
തിരുവനന്തപുരം: മദ്യനയത്തിൽ ഇളവിനായ് ബാർ ഉടമകളിൽ നിന്ന് പണം പിരിച്ചെന്ന വെളിപ്പെടുത്തലിൽ നിയമസഭയിൽ വാക് പോര്.
ബാർ കോഴയിൽ ക്രിമിനൽ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ടൂറിസം സെക്രട്ടറി എന്തിനാണ് മദ്യനയത്തെ കുറിച്ച് യോഗം നടത്തുന്നതെന്ന് റോജി. എം. ജോൺ ചോദ്യമുയർത്തി. മന്ത്രി മുഹമ്മദ് റിയാസാണോ എക്സൈസിനെ നിയന്ത്രിക്കുന്നത്? എക്സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്‌തുവെന്നും റോജി ആരോപിച്ചു. മദ്യനയത്തിൽ പ്രാഥമിക ചർച്ച പോലും നടന്നിട്ടില്ലെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ മറുപടി. ജനിക്കാത്ത കുഞ്ഞിന്റെ ജാതകം നോക്കുകയാണ് പ്രതിപക്ഷമെന്നും മന്ത്രി വിമർശിച്ചു. എന്നാൽ കുഞ്ഞ് ജനിച്ചുവെന്നും അച്ഛനാരെന്ന് അന്വേഷിച്ചാൽ മതി, ശ്രദ്ധിക്കണ്ടേ അമ്പാനെ എന്നായിരുന്നു.





Leave a Reply