അജികുമാർ പനമരത്തിന് ഭാരത് സേവക് സമാജ് പുരസ്കാരം
തിരുവനന്തപുരം : സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം അജികുമാർ പനമരത്തിന് ലഭിച്ചു. എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനും ഫിലമെന്റ് ഫിലിം ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമാണ്. കലാ-സാഹിത്യ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്.
തിരുവനന്തപുരം കവടിയാറുള്ള ബിഎസ്എസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി. എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.





Leave a Reply