ലഹരിക്കെതിരെ തൂഫാൻ നാർക്കോ ഹണ്ട്; മാനന്തവാടിയിൽ കൂട്ടയോട്ടവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു
മാനന്തവാടി: ലഹരിയുടെ വേര് അറക്കാൻ കേരള പോലീസ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയായ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി മാനന്തവാടി പോലീസിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പയ്യമ്പള്ളി സെന്റ് കാതറീൻസ് ഹയർ സെക്കൻഡറി സ്കൂൾ, ആറാട്ടുതറ ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ എൻ.എസ്.എസ്. അംഗങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്ത് എസ്.എച്ച്.ഒ. ബിജു കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. എസ്.ഐ. സുനിൽകുമാർ, എ.എസ്.ഐ.മാരായ ഷമ്മി, അജേഷ്, അനൂപ്, എൻ.എസ്.എസ്. ജില്ലാ കോർഡിനേറ്റർ എസ്.ആർ. ശ്രീജിത്ത്, പ്രോഗ്രാം ഓഫീസർ എ.വി. സുനിൽ എന്നിവർ സംസാരിച്ചു.
കൂട്ടയോട്ടം കോഴിക്കോട് റോഡ് ബസ് ബേ പരിസരത്ത് സമാപിച്ചു. തുടർന്ന് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സി.പി.ഒ.മാരായ ലിജോ, രതീഷ് കുമാർ, അധ്യാപകരായ റീന ജോസഫ്, അബ്ദുൾ അസീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




Leave a Reply