July 23, 2024

ബത്തേരിയിൽ മോഷണം: അന്വേഷണം ആരംഭിച്ചു

0
20240619 155839

ബത്തേരി: സി.എം ഫിഷറീസ് ഉടമ മലപ്പുറം സ്വദേശി കൂരിമണ്ണിൽപുളിക്കാമത്ത് അബ്‌ദുൾ അസീസിന്റെ ഉടമസ്ഥതയിലുള്ള ബത്തേരിയിലെ വീട്ടിൽ മോഷണം നടന്നു. ഷെൽഫിൽ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലക്ഷത്തോളം രൂപ മോഷണം പോയി. ഇന്ന് പുലർച്ചെയാണ് സംഭവം.

 

ബത്തേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ‌രും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

 

ബത്തേരി മൈസൂർ റോഡിൽ ഗീതാഞ്ജലി പമ്പിനെതിർവശത്തെ വീട് കുത്തിതുറന്നാണ് പണം കവർന്നത്. കഴിഞ്ഞ ആറ് ദിവസത്തെ മത്സ്യവിറ്റ് വരവ് തുകയായി പതിനാല് ലക്ഷത്തിൽ എൺപത്തിനാലായിരം രൂപയാണ് നഷ്ടമായത്.

 

വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച മോഷ്ട‌ാവ് കിടപ്പുമുറിയിലെ ഇരുമ്പ് മേശയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന തുകയാണ് അപഹരിച്ചത്.

 

പുലർച്ചെ ഇവിടെ താമസിച്ചിരുന്ന ജീവനക്കാർ മത്സ്യമാർക്കറ്റിൽ പോയസമയത്താണ് മോഷണം നടന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *