മാജിക്കിലൂടെ മഴക്കാല രോഗ ബോധവൽക്കരണം നടത്തി
ബത്തേരി: മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മഴക്കാല രോഗ ബോധവൽക്കരണം മാജിക്കിലൂടെ എന്ന പരിപാടി മലയാളി മജീഷ്യൻസ് അസോസിയേഷൻ (എംഎംഎ ) വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി, കുപ്പാടി ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ചു.
ബത്തേരി നരസഭ ചെയർപേഴ്സൺ ടി.കെ രമേശ് ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ എംഎംഎ സംസ്ഥാന പ്രസിഡൻ്റ് ശശി താഴത്തുവയൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കമ്മിറ്റിയംഗം ജയൻ കുപ്പാടി സ്വാഗതവും, പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ റഷീദ് മുഖ്യ സന്ദേശം നൽകി. സ്കൂൾ എച്ച് എം റീത്തമ്മ ജോർജ്, എൻ കെ ശശി, പി ടി എ പ്രസിഡൻ്റ് പി എ ലത്തീഫ് എന്നിവർ ആശംസ അറിയിച്ചു. സജിനി എ എഫ്, മജീഷ്യൻ ശശി താഴത്തുവയൽ, മജീഷ്യൻ ജയൻ കുപ്പാടി, മജീഷ്യൻ എൻ കെ ശശി എന്നിവർ ബോധ വൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply